താലിബാനെ നേരിട്ട് പരാമർശിക്കാതെയാണ് മോദി ഭീകരതയ്ക്കെതിരെ സംസാരിച്ചത്. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമർത്താൻ ഇവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരതയാൽ വിശ്വാസം തകർക്കാനാവില്ല. സോമനാഥ ക്ഷേത്രം പലതവണ ആക്രമിക്കപ്പെട്ടിരുന്നു. ക്ഷേത്രം തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
എന്നാൽ ഈ ക്ഷേത്രം ഉയർത്തെഴുന്നേൽക്കുമ്പഴെല്ലാം അത് ഇത് ലോകത്തിന് തന്നെ ഏറ്റവും നല്ല മാതൃകയാണ്. എത്ര തകർക്കാൻ ശ്രമിച്ചാലും ഉയർത്തെഴുന്നേൽക്കും എന്നതിന്റെ ഉദാഹരണമാണ് സോമനാഥ ക്ഷേത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം അഫ്ഗാനിൽ താലിബാൻ ഭീകരുടെ വേട്ടയാടലുകൾ തുടരുകയാണ്. ജർമ്മൻ ചാനലായ ഡച്ച് വെല്ലെയിലെ (ഡിഡബ്ല്യു) മാധ്യമ പ്രവർത്തകനെ വേട്ടയാടുന്നതിനിടെ താലിബാൻ അദ്ദേഹത്തിന്റെ ബന്ധുവിനെ വെടിവെച്ചു കൊന്നു.
നിലവിൽ ജർമ്മനിയിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകനു വേണ്ടി ഭീകരർ വീടുവീടാന്തരം തിരച്ചിൽ നടത്തുകയായിരുന്നു, എന്ന് ഡിഡബ്ല്യു വ്യാഴാഴ്ച പറഞ്ഞു.
മറ്റൊരു ബന്ധുവിന് ഗുരുതരമായി പരിക്കേറ്റെങ്കിലും മറ്റുള്ളവർക്ക് രക്ഷപ്പെടാൻ സാധിച്ചു, സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഡിഡബ്ല്യു ഡയറക്ടർ ജനറൽ പീറ്റർ ലിംബർഗ് കൊലപാതകത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിലെ മാധ്യമ പ്രവർത്തകരും അവരുടെ കുടുംബങ്ങളും നേരിടുന്ന അപായത്തിന്റെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
താലിബാൻ കുറഞ്ഞത് മറ്റ് മൂന്ന് ഡിഡബ്ല്യു മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തിയതായി പീറ്റർ ലിംബർഗ് പറഞ്ഞു. ഡിഡബ്ല്യുവും മറ്റ് ജർമ്മൻ മാധ്യമ സംഘടനകളും ജർമ്മൻ സർക്കാരിനോട് അവരുടെ അഫ്ഗാൻ ജീവനക്കാരെ സഹായിക്കാൻ വേഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
0 Comments