Latest Posts

കൊല്ലത്ത് കാറിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികൾ മരിച്ചു.

കൊല്ലം ചെങ്കോട്ട ദേശിയ പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരണപ്പെട്ടു. കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്‍റെ മകൻ ബി എൻ ഗോവിന്ദ് (20), കണ്ണൂർ കാഞ്ഞങ്ങാട് ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ (20) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്ത് സി ഇ റ്റി എൻ ജീനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് ബൈക്ക് യാത്രികരായ രണ്ടു പേരും. 5 ബൈക്കുകളിലായി തെന്മല ഭാഗത്ത് വിനോദ യാത്രയ്ക്ക് എത്തിയ സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ മരിച്ച വിദ്യാർത്ഥികൾ. സംഘം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ ഇന്നലെ രാത്രി പത്തിന് കുന്നിക്കോട് ചേത്തടിയിൽ ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എർട്ടിഗ കാറുമായി ഗോവിന്ദിന്‍റെ ബുള്ളറ്റ് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെയും സഹയാത്രികയായിരുന്ന ചൈതന്യയെയും കൊട്ടാരക്കര സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരുടെയും മരണം സംഭവിക്കുകയായിരുന്നു. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട മാരുതി എർട്ടിഗോ, മാരുതി എർട്ടിഗോയിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റ് ചികിത്സയിലാണ്, കുന്നിക്കോട് പൊലീസ് കേസെടുത്തു.

0 Comments

Headline