banner

കോവിഡിൻ്റെ മറവിൽ വീടിനുള്ളിൽ വ്യാജചാരായ വാറ്റ്; കൊല്ലത്ത് അമ്മയും മകളും പിടിയിൽ

അഖിൽ പ്രസന്നൻ

നെടുമൺകാവ് : കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ഇരുന്ന അമ്മയും മകളുമാണ് കള്ള വാറ്റ് ഉണ്ടാക്കിയതിനെ തുടർന്ന് പോലീസ് പിടിയിലായത്. വാക്കനാട് സ്വദേശികളായ അമ്മ ഓമനയും മകൾ രമണിയും ആണ് പിടിയിലായത്. 

ഈ സംഭവത്തെ പറ്റി നാട്ടുകാർ പറയുന്നതിങ്ങനെ, 
തുടർച്ചയായി മൂന്നു തവണ അമ്മയ്ക്കും മകൾക്കും കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴും കോവിഡ് പോസിറ്റീവ് കാണിച്ചു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിനെയും അവിടുത്തെ ജനപ്രതിനിധിയും വിവരം വിളിച്ച് അറിയിക്കുകയായിരുന്നു. ഇത് അറിഞ്ഞതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞു വന്നിരുന്നു അമ്മയും മകളും വീടിൻറെ ചുറ്റുവട്ടത്തെല്ലാം പരിഭ്രാന്തി സൃഷ്ടിക്കുകയും. സംഭവം അറിഞ്ഞെത്തിയ എഴുകോൺ സ്റ്റേഷനിലെ പോലീസുകാരെയും കണ്ടുകൊണ്ടിരുന്ന നാട്ടുകാർക്ക് നേരെ അസഭ്യം പറയുകയും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വീട്ടിൽ കള്ള് വാറ്റ് ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ അമ്മയ്ക്കും മകൾക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോവിഡ് പോസിറ്റീവ് ആയതിനാൽ ഇരുവരേയും കുഴിമതിക്കാട് ഡോമിസിലറി കെയർ സെൻറർ ലേക്ക് (DCC) മാറ്റുകയായിരുന്നു. കോവിഡ് നെഗറ്റീവ് ആയതിനുശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും എന്നതാണ് ലഭിക്കുന്ന വിവരം.

Post a Comment

0 Comments