ആലപ്പുഴ : കുടുംബവഴക്കിനെ തുടർന്നു ജീവനൊടുക്കാൻ ശ്രമിച്ച ഭാര്യയുടെ മരണം അറിഞ്ഞു വീട്ടിലെത്തിയ ഭർത്താവും ആത്മഹത്യ ചെയ്തു. തഴക്കര ഇറവങ്കര തടാലിൽ വീട്ടിൽ ഷീബ (45), ഭർത്താവ് സന്തോഷ് (51) എന്നിവരാണ് വീട്ടിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30നാണ് സംഭവം.
വീട്ടിലെ ഫാനിൽ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യ മരിച്ചതറിഞ്ഞ് വീട്ടിൽ തിരികെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
0 Comments