banner

അച്ഛനും മകളും തൂങ്ങിമരിച്ച നിലയിൽ; സംഭവം രാമനാട്ടുകരയിൽ

റിട്ട. എയർപോർട്ട് ഉദ്യോഗസ്ഥനും മകളും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. കാലിക്കറ്റ് എയർപോർട്ടിൽ ഡെപ്യൂട്ടി മാനേജർ (സിഎൻഎസ്) ആയിരുന്ന രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ പട്ടായിപ്പാടം എ വി പീതാംബരൻ (61) , മകൾ ശാരിക (31) എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്‌ച പകൽ മൂന്നോടെയാണ് സംഭവം. ഫറോക്ക് പൊലീസെത്തി അന്വേഷണമാരംഭിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

0 Comments