banner

കൊവിഡ് ബാധിക്കുമെന്ന ആശങ്കയിൽ, കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കൊല്ലം : കൊവിഡ് ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂർ, തൊളിക്കോട്ടാണ് ഇന്നലെ പുലർച്ചെ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊളിക്കോട് സ്വദേശിയായ സജികുമാറിൻ്റെയും രാജിയുടെയും മകൻ വിശ്വകുമാറാണ് (20) ആത്മഹത്യ ചെയ്തത്. 

വിശ്വകുമാറിൻ്റെ സഹോദരന് കൊവിഡ് ബാധിച്ചിരുന്നു ഇതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.  മൊബൈലിൽ കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന്  എഴുതി വച്ച  കുറിപ്പ് കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. 

ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ എ.ടി.സി അഡ്വാൻസിഡ് മൊഡ്യൂൾ ട്രെയിനിയായിരുന്നു.
നിലവിൽ പുനലൂരിലെ സ്വകാര്യയിടത്തിൽ ഇംപ്ലാൻഡ് ട്രെയിനിംഗ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments