banner

ജാഗ്രതയോടൊപ്പം ഭയവും.

അഞ്ചലുംമൂട് : തൃക്കരുവ പഞ്ചായത്തിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രണ്ട് മൂന്ന് ദിവസങ്ങളായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെസ്റ്റ് നടക്കുകയാണ്‌. കൂടാതെ സ്വകാര്യ ഹോസ്പിറ്റലുകളിലും മറ്റും ടെസ്റ്റ് ചെയ്ത് പോസിറ്റീവ് ആകുന്നവരുടേയും എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുകയാണ്. ഇതിൽ പതിനഞ്ചാം വാർഡിലെ സ്ഥിതി അതീവ ഗുരുതരമാണ്. പഞ്ചായത്തിലെ പല വീടുകളിലും ക്വാറന്റൈൻ സൗകര്യമില്ലാത്തതിനാൽ പല വാർഡുകളിലും ക്ലസ്റ്ററുകൾ രൂപം കൊള്ളുന്നു. പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും പോലീസിന്റേയും നിർദ്ദേശാനുസരണം, വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്ത രോഗികൾ പഞ്ചായത്തിന്റെ ഡി.സി.സി സെന്ററുകളിലേയ്ക്ക് മാറണമെന്നും പനി, ശ്വാസതടസ്സം, മറ്റ് അസ്വസ്ഥതകൾ ഉള്ളവർ അതാതു വാർഡ് മെമ്പറേയോ ആശാ വർക്കറേയോ അറിയിച്ചു ടെസ്റ്റിന് വിധേയരായി നമ്മുടെ പഞ്ചായത്തിലെ കോവിഡ് വ്യാപനം ഇല്ലാതാക്കുന്നതിനായി ആത്മാർത്ഥമായി സഹകരിയ്ക്കണമെന്നും ഇതിന്റെ ഭാഗമായി 04.08.2021 - ബുധനാഴ്ച കാഞ്ഞിരംകുഴി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് രാവിലെ 10 - മണി മുതൽ ഉച്ചക്ക് 12 മണി വരെ സംഘടിപ്പിച്ചിരിക്കുന്ന ആന്റിജൻ ടെസ്റ്റിൽ വാർഡിലെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും തൃക്കരുവാ പഞ്ചായത്ത് സ്റ്റേഡിയം വാർഡ് ജനപ്രതിനിധിയും വികസനകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാനുമായ അജ്മീൻ. എം. കരുവ അഷ്ടമുടി ലൈവ് ന്യൂസിനോട് പറഞ്ഞ്

Post a Comment

0 Comments