banner

കൊല്ലത്ത് ഓട്ടോ ഇടിച്ച് മത്സ്യ വ്യാപാരി മരിച്ചു

കുണ്ടറ : മീന്‍ വില്‍പ്പനക്കാരനായ യുവാവ്‌ ഓട്ടോ ഇടിച്ച്‌ മരിച്ചു. ഇന്നലെ രാവിലെ സ്‌കൂട്ടറില്‍ മീനുമായി വരുമ്പോഴാണ്‌ അപകടമുണ്ടായത്‌. പത്തനാപുരം കണ്ടയംമുറിയില്‍ വേങ്ങവിള വീട്ടില്‍ (ഫാത്തിമ മന്‍സില്‍) സലാവുദ്ദീന്‍(49)ആണ്‌ മരിച്ചത്‌. അഞ്ചാലുംമൂട്‌ - കുണ്ടറ റോഡില്‍ ചെറുമൂട്‌ ജംഗ്‌ഷനില്‍ വച്ചാണ്‌ അപകടമുണ്ടായത്‌ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയുടെ അമിത വേഗതയാണ്‌ അപകടമുണ്ടാക്കി യതെന്നാണ്‌ വിവരം.

Post a Comment

0 Comments