banner

വൈദ്യുതാഘാതമേറ്റ് നാല്പത്തിനാലുകാരന് ദാരുണാന്ത്യം, സംഭവം അഞ്ചാലുംമൂട്ടിൽ

കൊല്ലം : ഷോക്കേറ്റ് നാല്പത്തിനാലുകാരനായ ഗൃഹനാഥന് ദാരുണാന്ത്യം. അഞ്ചാലുംമൂട് കാഞ്ഞിരംകുഴിക്ക് സമീപം എ.സ് ഹലാൽ ചിക്കൻ സ്റ്റാൾ ഉടമ തെങ്ങയ്യത്ത് പുത്തതൻവീട്ടിൽ ( പോച്ചയിൽ ) മിതിലാജ് (44) ആണ് മരണപ്പെട്ടത്. 

ഇന്നലെ വൈകിട്ട് 5.45 - ഓടെയാണ് സംഭവം വീടിന് പുറകിലായി തറ കഴുകി കൊണ്ടിരിക്കെ ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് മതിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
കബറടക്കം ഇന്ന് (വ്യാഴം) കരുവാ ജുമാ മസ്ജിദിൽ.

Post a Comment

0 Comments