Latest Posts

കൊല്ലത്ത് പതിനാല്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കൊട്ടിയം : അർദ്ധരാത്രിയിൽ വീട്ടിൽനിന്ന് 14 വയസ്സുള്ള പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം കുറുമ്പക്കര ചരുവിള വടക്കതിൽ ശരത്ത് (24) ആണ് അറസ്റ്റിലായത്. മൂന്നുമാസംമുൻപ് വീട്ടിൽ നിർമാണപ്രവർത്തനങ്ങൾക്കു വന്ന ഇയാൾ പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്ത് ചങ്ങാത്തത്തിലായി. ഇക്കഴിഞ്ഞ 22-ന് രാത്രി 11 മണിയോടെ വീട്ടിൽനിന്നു വിളിച്ചിറക്കിയ പെൺകുട്ടിയെ മോട്ടോർ ബൈക്കിൽ ഇയാളുടെ വീടിനടുത്തുള്ള ഷെഡ്ഡിൽ എത്തിച്ച് ബലാത്സംഗം ചെയ്തതായാണ് പോലീസ് പറയുന്നത്.

പെൺകുട്ടിയെ കാണാതായ വിവരമറിഞ്ഞ് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പെൺകുട്ടിയെയും ശരത്തിനെയും കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചു. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനുമാണ് കേസ്. സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണൻ, ചാത്തന്നൂർ എ.സി.പി. ബി.ഗോപകുമാർ, കൊട്ടിയം പോലീസ് ഇൻസ്പെക്ടർ എം.സി.ജിംസ്റ്റൽ, എസ്.ഐ. മാരായ എസ്.ആർ.സംഗീത, പി.ജി.അഷ്ടമൻ, എ.എസ്.ഐ. സുനിൽകുമാർ, സി.പി.ഒ. ബുഷ്റമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

0 Comments

Headline