അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിൽ വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് തനിക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തുന്നതിൽ കവിതയിലൂടെ പരോക്ഷമായി മറുപടി നല്‍കി മുന്‍ മന്ത്രിയും സിപിഎം നേതാവുമായി ജി.സുധാകരന്‍.
ഈ ലക്കം കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ‘നേട്ടവും കോട്ടവും’ എന്ന രാഷ്ട്രീയ കവിതയിലാണ് സുധാകരന്റെ മറുപടി. “പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത. ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ല. കവിത നവാഗതർക്ക്…” എന്ന കുറിപ്പോടെ സുധാകരൻ കവിത ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതര്‍ക്കായി വഴിമാറുന്നെന്നും സുധാകരന്‍ കവിതയിലൂടെ വ്യക്തമാക്കി.
‘കവിത എന്റെ ഹൃദയാന്തരങ്ങളിൽ മുളകൾ പൊട്ടുന്നു കാലദേശാതീതയായ്, വളവും ഇട്ടില്ല വെള്ളവും ചാർത്തിയില്ലവഗണനയിൽ മുകളം കൊഴിഞ്ഞുപോയ് എന്ന വരിയിൽ തുടങ്ങുന്ന കവിതയുടെ നാലാം ഖണ്ഡികയാണ് രാഷ്ട്രീയ മറുപടിയായി വ്യാഖ്യാനിക്കുന്നത്.
‘ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്‌നേഹിതർ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളിൽ മഹിത സ്വപ്‌നങ്ങൾ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തിൽ വന്നാൽ വന്നെന്നുമാം!’ സുധാകരൻ കുറിച്ചു.
തന്റെ ഇത്രയും കാല രാഷ്ട്രീയ ജീവിതം നന്ദി കെട്ടതായി പോയെന്ന് സുധാകൻ കവിതയിലൂടെ വ്യക്തമാക്കുന്നത്. ആകാംക്ഷ ഭരിതരായ നവാഗതർക്ക് വഴി മാറുന്നെന്ന സൂചനയും നൽകി കൊണ്ടാണ് സുധാകരൻ കവിത അവസാനിപ്പിക്കുന്നത്. രാഷ്ട്രീയ കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് വഴി മരുന്നിട്ടേക്കാവുന്ന കവിത എന്നാണ് നീരീക്ഷകർ വിലിയിരുത്തുന്നത്. പാർട്ടി കോൺഗ്രസും താഴെത്തട്ടിലുള്ള പാർട്ടി സമ്മേളനങ്ങളും ഉടൻ തന്നെ വരാനിരിക്കെ ഈ കവിതയ്ക്ക് ഏറെ രാഷ്ട്രീയ മാനങ്ങളുണ്ടെന്നും വിലയിരുത്തലുണ്ട്.
0 Comments