ആൺ സുഹൃത്തിനൊപ്പം ബെക്കിൽ താമസസ്ഥലത്തേക്ക് പോവുകയായിരുന്നു യുവതി. ഒപ്പമുണ്ടായിരുന്ന സഹപാഠിയെ തലയ്‌ക്കടിച്ച് ആക്രമിച്ച ശേഷമാണ് പെൺകുട്ടിയെ പീഡനത്തിരയാക്കിയത്. മദ്യലഹരിയിലായിരുന്ന ആറ് യുവാക്കളാണ് ഇരുവരെയും ആക്രമിച്ചത്. മെസ്സൂരിലെ പ്രമുഖ കോളേജിൽ എംബിഎ വിദ്യാർത്ഥികളാണ് ആക്രമത്തിനിരയായവർ.
പെൺകുട്ടിയേയും സുഹൃത്തിനെയും നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബോധരഹിതരായി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇരുവരും. പെൺകുട്ടിയുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ ആവളഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 تعليقات