Latest Posts

തൻ്റെ നായ്‌ക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒൻപതാം നിലയിൽ നിന്നും വീണ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

ലഖ്‌നൗ : ബാൽക്കണിയിൽ കുടുങ്ങിയ നായ്‌ക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്നും വീണ് 12 വയസ്സുകാരി മരിച്ചു. ഉത്തർ പ്രദേശിലെ ഗാസിയാബാദ് ഗൗർ ഹോംസ് ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം നടന്നത്.

ഏഴാം ക്ലാസിൽ പഠിക്കുന്ന ജ്യോത്സന എന്ന പെൺകുട്ടിയാണ് മരിച്ചത്. വീടിനുള്ളിൽ വളർത്തുനായയുമായി കളിച്ചുകൊണ്ടിരിക്കെ നായ്‌ക്കുട്ടി ബാൽക്കണിയിലെ വലയിൽ കുടുങ്ങി. നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ഒൻപതാം നിലയിൽ നിന്നും താഴേക്ക് വീണത്.

വിവരമറിഞ്ഞെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി മേൽനടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം ഡൽഹിക്ക് സമീപം ഗ്രേറ്റർ നോയിഡയിൽ ഒരു വയസുകാരൻ തന്റെ ജന്മദിനത്തിൽ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ചിരുന്നു.

 

0 Comments

Headline