ചിന്നക്കട : മുക്കാൽ കോടിയുടെ ബസ് കാത്തിരിപ്പ് കേന്ദ്രം, അധികൃതരുടെ കൃത്യവിലോഭത്തിന് മേൽ മിന്നിതിളങ്ങുന്നതായി ആരോപണം. പി.കെ.ഗുരുദാസൻ എം.എൽ.എ ആയിരിക്കെ ചിന്നക്കടയുടെ ചിരകാല ആവശ്യം പരിഗണിച്ചാണ് ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 70 ലക്ഷത്തോളം രൂപ അനുവദിച്ചത്. പൊതുമരാമത്ത് വിഭാഗം നിർമ്മാണം പൂർത്തീകരിച്ച് പരിപാലന ചുമതല നഗരസഭയ്‌ക്ക് കൈമാറിട്ട് രണ്ട് വർഷം മാത്രമേ ആയിട്ടുള്ളു. ഇതിനിടയിലാണ് അറ്റകുറ്റപണികൾ കൃത്യ സമയത്ത് നടക്കാത്തത് കാരണം കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റിംഗ് ബോർഡ് കൃത്യമായി പ്രവർത്തിക്കാതെ മിന്നിത്തെളിഞ്ഞ് നഗരത്തിൻ്റെ പ്രൗഡി കെടുത്തുന്നത്.
നഗരമധ്യത്തിൽ കൊവിഡ് മഹാമാരിയ്ക്കിടയിൽ പോലും ദിവസം ആയിരക്കണക്കിനാളുകൾ എത്തുന്ന സ്ഥലത്ത്, നിലംപതിച്ച ഫ്ലക്സ് ബോർഡുകളും പെയിൻ്റിന് മേൽ ചിത്രം വരച്ച പോലുള്ള പോസ്റ്ററുകളും മാത്രമേ സാധാരണക്കാരുടെ കണ്ണിൽ വികസന വിലോഭമായി തെളിയുകയുള്ളൂ. " ലൈഫ് ഭവനത്തിന് മൂന്ന് ലക്ഷം അനുവദിക്കുന്ന ഭരണകൂടം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി എഴുപത് ലക്ഷം മുടക്കിയിട്ടുണ്ടെങ്കിൽ കുറച്ച് നാളുകൾകൂടി അവ പ്രവർത്തിപ്പിക്കാൻ സന്മനസ് കാട്ടണം " വിദ്യാർത്ഥിയായ ബിലാലിൻ്റെ വാക്കുളാണിവ. "നഗരഹൃദത്തിൽ ജനങ്ങൾക്ക് മുന്നിലുള്ള വികസനങ്ങൾ ഇതാണെങ്കിൽ ഗ്രാമങ്ങളിലേക്കിറങ്ങുമ്പോൾ പറയേണ്ടതുണ്ടോ" എന്ന് ചോദിക്കുകയാണ് ജനങ്ങൾ.
0 Comments