banner

പ്രവാസികള്‍ക്ക് സൗദിയില്‍ നിന്ന് സന്തോഷ വാര്‍ത്ത; ഇനി നേരിട്ട് മടങ്ങാം, പുതിയ റിപ്പോര്‍ട്ടുകൾ ഇങ്ങനെ.

റിയാദ് : സൗദി അറേബ്യയില്‍ നിന്ന് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. മാസങ്ങളായി അടഞ്ഞു കിടക്കുന്ന വാതില്‍ സൗദി തുറക്കുന്നു. പ്രവാസികള്‍ക്ക് നേരിട്ട് മടങ്ങാന്‍ വഴി തെളിയുകയാണ്. സൗദിയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ എടുത്ത പ്രവാസികള്‍ക്ക് നേരിട്ട് മടങ്ങാനാണ് അവസരം കൈവന്നിരിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചുവേണം യാത്ര. ഇതുസംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും വിവിധ രാജ്യങ്ങളുടെ എംബസികള്‍ക്ക് വിവരം ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്ന രാജ്യമാണ് സൗദി. എപ്പോള്‍ മടങ്ങാനാകുമെന്ന ചോദ്യങ്ങള്‍ തുടര്‍ച്ചയായി പ്രവാസികള്‍ക്കിടയില്‍ നിന്ന് ഉയരവെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ.

ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സൗദിയിലേക്ക് വരുന്നതിന് നിലവില്‍ വിലക്കുണ്ടായിരുന്നു. ഇതാകട്ടെ, ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കടുത്ത നിരാശ സമ്മാനിച്ചിരിക്കെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. ഇന്ത്യയ്ക്കാര്‍ക്കും സൗദിയിലേക്ക് ഇനി നേരിട്ട് മടങ്ങാന്‍ സാധിക്കും. പക്ഷേ ഒരു നിബന്ധനയുണ്ട്.

സൗദിയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കാണ് നേരിട്ട് മടങ്ങാന്‍ അവസരം ലഭിച്ചിരിക്കുന്നത്. രണ്ടു ഡോസ് വാക്‌സിനും സൗദിയില്‍ നിന്ന് എടുത്തവര്‍ക്കാണ് അവസരം. അതേസമയം, ഒരു വാക്‌സിന്‍ സൗദിയില്‍ നിന്നും മറ്റൊന്ന് നാട്ടില്‍ നിന്നും എടുത്തവര്‍ക്ക് ഈ വേളയില്‍ നേരിട്ട് മടങ്ങാനാകില്ല. ഇത്തരക്കാര്‍ക്കും വൈകാതെ ആശ്വാസ വാര്‍ത്ത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments