ഗീൻ ബുക്സ് എം.ഡിയും എഴുത്തുകാരനുമായിരുന്ന എം. കൃഷ്ണദാസ് (70) അന്തരിച്ചു. തൃശ്ശൂർ അമല ആശുപത്രിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ ചന്തപ്പടി പള്ളിത്താഴത്ത് രാഘവൻ വൈദ്യരുടേയും ഭവാനിയുടേയും മകനാണ്.
കോളേജ് പഠനകാലത്ത് ഉരുവിൽ യു.എ.ഇയിലേക്ക് പോയ കൃഷ്ണദാസ് അവിടത്തെ ആദ്യകാല ദിനപത്രമായ റോയിറ്റേഴ്സ് ബുള്ളറ്റിനിലും പിന്നീട് അബുദാബിയിലെ ഹോങ്കോങ്ങ് ബാങ്കിലും പ്രവർത്തിച്ചു. അബുദാബി ശക്തി തീയറ്റെഴ്സിന്റെ മുഖ്യ സംഘാടകൻ ആയിരുന്നു. ഇടക്കാലത്ത് ദേശാഭിമാനിക്കു വേണ്ടിയും വാർത്തകൾ എഴുതിയിരുന്നു.
പ്രവാസ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ദുബായ് പുഴ, ഇരുട്ടിൽ ഉറങ്ങാതിരിക്കുന്നു, മരുഭൂമിയുടെ ജാലകങ്ങൾ, കടൽ ഇരമ്പങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ.
1998‑ൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ മടങ്ങിയെത്തി. തൃശ്ശൂർ ആസ്ഥാനമായി ഗ്രീൻ ബുക്സ് ആരംഭിച്ചു. 1500‑ൽ പരം പുസ്തകങ്ങൾ പുറത്തിറക്കി. പ്രവാസ ലോകത്തിന്റെ മറ്റൊരു മുഖം വരച്ചുകാട്ടിയ ബെന്യാമീന്റെ ആടുജീവിതം എന്ന നോവൽ വായനക്കാരിലേക്ക് എത്തിച്ചത് ഗ്രീൻ ബുക്സ് ആയിരുന്നു. മലയാള പുസ്തക പ്രകാശന രംഗത്ത് ചരിത്രം കുറിച്ച ആടുജീവിതം ഇതിനോടകം രണ്ടു ലക്ഷത്തിൽ അധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. ഗിരിജയാണ് ഭാര്യ, മക്കൾ ഡോ:നീതി, ബിശ്വാസ്, മരുകമൻ ഡോ.മിഥുൻ.
0 Comments