Latest Posts

കിളിമാനൂരില്‍ തോക്കും വെടിയുണ്ടയും കണ്ടെത്തി, കണ്ടെടുത്തത് കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ച ബാഗില്‍ നിന്ന്

തോക്കും, വെടിയുണ്ടയും, പാസ്പോർട്ടും, ഉൾപ്പടെ വിവിധ രേഖകൾ അടങ്ങിയ ബാഗ് കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ ആർ ടി സി 99 നമ്പർ ബസിലാണ് ഇന്നലെ രാത്രിയോടെ കണ്ടക്റ്ററുടെ ശ്രദ്ധയിൽ ഇവ പെടുന്നത്. ഉടൻ തന്നെ ഇവ കിളിമാനൂർ പോലീസിൽ ഏൽപ്പിച്ചു. അതേസമയം ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം 26 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയായ വനിതയുടെ പേരിലാണ് പാസ്‌പോർട്ട് എന്നാണ് വിവരം. കൂടാതെ ആ സംഭവവുമായി ബന്ധപ്പെട്ട രേഖകള്‍ ആണ് ബാഗിൽ ഉൾപ്പെട്ടതെന്നും വിവരമുണ്ട്.

തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20 ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറികിലെ സീറ്റിനടിയിൽ നിന്നും ബാഗ് കണ്ടക്ടർക്ക് ലഭിച്ചത്. 17 യാത്രക്കാർ ഉണ്ടായിരുന്ന ബസ് കാരേറ്റ് എത്തിയപ്പോഴേയ്ക്കും അവസാന യാത്രക്കാരനും ഇറങ്ങിയിരുന്നു. തുടർന്ന് ബസിനുള്ളിൽ കണ്ടക്ടർ നടത്തിയ പരിശോധനയിലാണ് തോക്കടങ്ങിയ ബാഗ് ലഭിച്ചത്. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് ബാഗ് കിളിമാനൂർ പോലീസിൽ ഏൽപ്പിയ്ക്കുകയായിരുന്നു. പോലീസ് കേസെടുത്തു.

0 Comments

Headline