നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് പരാതിക്കാരി. അഞ്ചലിലെ ലോഡ്ജിലെത്തിച്ച് മയക്കുമരുന്നും മദ്യവും നല്‍കി അബോധാവസ്ഥയിലാക്കിയായിരുന്നു ആദ്യ പീഡനമെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം തന്നെയും കൂട്ടി ലോഡ്ജിലെത്തി തെളിവെടുപ്പ് നടത്തുകയും പലതവണ മൊഴി രേഖപ്പെടുത്തുകയും ചെയ്തതെല്ലാതെ മറ്റ് നടപടികളിലേക്ക് കടക്കുന്നില്ല എന്നും റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.
കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരൻ ലഹരി നൽകി പീഡിപ്പിച്ച കേസിൽ നടപടിയെടുക്കാതെ ലോക്കൽ പോലീസ്, എസ് പിക്ക് പരാതി നൽകി വീട്ടമ്മ
കൊല്ലം : യുവതിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കെഎസ്‌ഇബിയിലെ താത്കാലിക ജീവനക്കാരന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കൊല്ലം കരവാളൂര്‍ കെഎസ്‌ഇബി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ ആണ് കൊട്ടാരക്കര സ്വദേശിയായ യുവതി പുനലൂര്‍ ഡിവൈഎസ്പിക്കും കൊല്ലം റൂറല്‍ എസ്പിക്കും പരാതി നല്‍കിയത്. ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. അഞ്ചലിലെ ലോഡ്ജില്‍ അഞ്ചുതവണയും കുളത്തുപ്പുഴയില്‍ ആരോപണ വിധേയന്റെ വാടക വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
0 Comments