banner

മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതീക്ഷയുയർത്തി: പി.എസ്.യു

ലോകത്ത് കരിനിഴലിച്ചുകൊണ്ടിരിക്കുന്ന മതതീവ്രവാദത്തിനെതിരെ മാനവികതയുടെ പ്രതീക്ഷയുയർത്തി പി.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമാധാനത്തിന്റെ ദീപങ്ങൾ ഉയർത്തി.

മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാൻ അമേരിക്കയുടെ ഉൽപന്നമാണ്. താലിബാൻ ഭീകരതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ നാം ഒരുമിച്ച് ശബ്ദമുയർത്തണം. സങ്കുചിത മതരാഷ്ട്രവാദം ലോകത്തെവിടെയും ജനാധിപത്യ നീക്കങ്ങളെ അട്ടിമറിക്കും. താലിബാനെ ഭയന്ന് രാജ്യം വിട്ടുപോകുന്ന അഫ്ഗാൻ ജനങ്ങളുടെ ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങൾ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് ചരിത്രത്തിലുടനീളം താലിബാൻ. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിദ്യാലയങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം അടച്ചുപൂട്ടിക്കഴിഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിനും ലിംഗനീതിക്കും എതിരായ സമീപനമാണ് താലിബാന്റേത്. ഭീകരരെ സൃഷ്ടിക്കുന്നതും അതിനെയെല്ലാം വളർത്തുന്നതും സാമ്രാജ്യത്വം തന്നെയാണ്. മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാൻ അമേരിക്കയുടെ ഉൽപന്നമാണ്. താലിബാൻ ഭീകരതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ നാം ഒരുമിച്ച് ശബ്ദമുയർത്തണം. സങ്കുചിത മതരാഷ്ട്രവാദം ലോകത്തെവിടെയും ജനാധിപത്യ നീക്കങ്ങളെ അട്ടിമറിക്കും. അത് ലോകത്ത് അസ്വസ്ഥത വളർത്തും. ഉയർന്ന മാനവിക മൂല്യങ്ങളെ അത് അപ്രാപ്യമാക്കും. ലോകത്താകെ വിഭാഗീയത വളർത്താനും വംശീയവെറി വ്യാപിപ്പിക്കാനും സാമ്രാജ്യത്വം നിരന്തരമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നു. 
തീവ്രവാദത്തിനെതിരെ വിദ്യാർഥികളെ സംഘടിപ്പിച്ച് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് പി എസ് യു സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

Post a Comment

0 Comments