Latest Posts

ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു; സ്ഥിരം വഴക്കായിരുന്നുവെന്ന് പൊലീസ്, സംഭവം വർക്കലയിൽ

തിരുവനന്തപുരം : വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദ (60) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് സിദ്ദിഖ് ഷാഹിദയെ കുത്തി കൊലപ്പെടുത്തിയത്. ഷാഹിദയും സിദ്ദിഖും വീട്ടില്‍ സ്ഥിരം വഴക്കായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെ വെളുപ്പിന് 5 നും 6.30 നും ഇടക്കാണ് സംഭവം. 

ഷാഹിദയുടെ വയറ്റിലും കഴുത്തിലുമാണ് സിദ്ദിഖ് കത്തികൊണ്ട് കുത്തിയത്. സംഭവ സ്ഥലത്ത് പോലീസ് എത്തി ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വര്‍ക്കല താലൂക്ക് ആശൂപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സിദ്ദിഖ് പോലീസ് കസ്റ്റഡിയിലാണ്.

0 Comments

Headline