മധ്യപ്രദേശ് കത്‌നിയിലെ ബി.ജെ.പി. ജില്ലാ അധ്യക്ഷൻ രാംരതൻ പായലാണ് ഇന്ധന വില വർധനയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ചത്.
‘അഫ്ഗാനിസ്താനിലേക്ക് പോകുക, അവിടെ പെട്രോൾ ലിറ്ററിന് 50 രൂപയാണ് വില. അവിടെ പോയി നിറയ്ക്കൂ. പെട്രോൾ നിറയ്ക്കാൻ ഒരാൾ പോലും അവിടെ അവശേഷിക്കുന്നില്ല. ഇന്ത്യയിൽ ചുരുങ്ങിയത് സുരക്ഷിതത്വമെങ്കിലും ഉണ്ട്.’- എന്നായിരുന്നു രാംരതൻ പായലിന്റെ മറുപടി.
യുവമോർച്ച സംഘടിപ്പിച്ച മരം നടൽ ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാംരതൻ. രാജ്യത്തെ ജനങ്ങൾ കോവിഡ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ രാം രതൻ പായലും കൂട്ടാളികളും മാസ്ക് ധരിച്ചിരുന്നില്ല.
0 Comments