അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
വടക്കാഞ്ചരി : പീഡനത്തെത്തുടര്‍ന്ന് പതിനാറ് വയസ്സുള്ള പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. വടക്കാഞ്ചേരി ഭാഗത്തുള്ള ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്ന കോട്ടയം വൈക്കം അയ്യര്‍കുളങ്ങരയിലെ അഞ്ചപ്പുര വീട്ടില്‍ ശരത്തിനെ (25) ആണ് വടക്കാഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ. മാധവന് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം പൂവാറില്‍നിന്ന് പിടികൂടിയത്.
ശാന്തിക്കാരനായ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും കോട്ടയത്തെ ക്ഷേത്രത്തില്‍ പോയി താലികെട്ടി വീട്ടില്‍ കൊണ്ടാക്കുകയുമായിരുന്നു.ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
0 Comments