banner

ജില്ലയിൽ, കമ്മ്യൂണിറ്റി കിച്ചണിൻ്റെ മറവിൽ ഗ്രാമ പഞ്ചായത്ത് കവറിലാക്കിയത് 63024 രൂപ, മുന്നോട്ടുപോയാൽ വീടിൻ്റെ പെർമിറ്റ് പരിശോധിക്കേണ്ടി വരുമെന്ന് മാധ്യമ പ്രവർത്തകനോട് സെക്രട്ടറിയുടെ വക ഭീഷണിയും.

തൃക്കരുവ : കൊല്ലം ജില്ലയിലെ പ്രമുഖ പഞ്ചായത്തിൽ ഒരുമാസം കമ്യൂണിറ്റി കിച്ചൺ നടത്തിപ്പിലേക്ക് പഞ്ചായത്തിന് ചിലവായത് 63024 രൂപ, അത് കുറവല്ലേ എന്ന് ചിന്തിക്കുന്നുണ്ടേൽ നിങ്ങൾക്ക് തെറ്റി. ഇതേ വിവരവകാശത്തിൽ തന്നെ അഞ്ചാം ചോദ്യത്തിനുത്തരമായി " പണമായി പഞ്ചായത്ത് സഹായങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും, പ്രസ്തുത കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായി വരുന്ന സാധന സാമഗ്രികൾ പൊതുജനങ്ങളും സംഘടനകളും വാങ്ങി നൽകിയിട്ടുണ്ടെന്നും " സെക്രട്ടറി പരിശോധിച്ച് ഒപ്പിട്ട രേഖയിൽ പ്രതിപാദിക്കുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ കവറും, വാഹന വാടകയും നൽകിയതാണെന്ന് ഇതേ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നു. ഈ കണക്കുകൾ ചോദിച്ച് നൽകിയ വിവരവകാശം നേരം വെളുക്കും മുന്നേ എതിർകക്ഷികൾ അറിയുന്നു, പിന്നെ പറയണ്ടല്ലോ പുകില്. 

അഷ്ടമുടി ലൈവ് എഡിറ്റർ നൽകിയ വിവരവകാശത്തിന് പിന്നാലെയാണ് പ്രമുഖ പാർട്ടിയുടെ അപേക്ഷ പ്രകാരം സ്ഥലം മാറി വന്ന പ്രമുഖ സെക്രട്ടറി പഞ്ചായത്തിലേക്ക് വിളിപ്പിക്കുന്നതും വിവരവകാശം പിൻവലിക്കണമെന്ന് പരോക്ഷമായി ആവശ്യപ്പെടുന്നതും. ഈ കാര്യം പ്രതിപാദിക്കുന്ന തെളിവുകൾ കൈയ്യിലുണ്ടെന്നും ഉടൻ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാർട്ടി തലത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്നും അത് ഭാവിയെ ബാധിക്കുമെന്നും വധഭീഷണി ഉൾപ്പെടെയുള്ള കാര്യങ്ങൾ വരുമെന്ന് സെക്രട്ടറി അറിയിച്ചു. ഈ പ്രതികരണങ്ങൾക്ക് മറുപടിയായി ചിരി മാത്രം നൽകിയ മാധ്യമപ്രവർത്തകനോട് അവസാന കച്ചി തുരുമ്പായി മാധ്യമ പ്രവർത്തകൻ്റെ വീടിൻ്റെ പെർമിറ്റ് നടപടികൾ പരിശോധിക്കേണ്ടി വരുമെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തി. ഇതിൻ്റെ തെളിവുകൾ കയ്യിലുണ്ടെന്നും കമ്മ്യൂണിറ്റി കിച്ചണിൻ്റെ മറവിൽ മറ്റെന്തെങ്കിലും കാര്യങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും  അഷ്ടമുടി ലൈവ് എഡിറ്റർ വ്യക്തമാക്കി.

Post a Comment

0 Comments