banner

കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തി, സംഭവത്തിന് പിന്നിൽ അജ്ഞാത സംഘം

കൊല്ലം : യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊല്ലം കേരളപുരത്താണ് സംഭവം. കോട്ടവിള ജംഗ്ഷനില്‍ കോട്ടൂര്‍ വീട്ടില്‍ സുനില്‍കുമാര്‍ (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.45 നായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ബഹളം കേട്ട് എത്തിയ അയല്‍വാസികളാണ് സുനില്‍ കുമാറിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും നാല് പേര്‍ ഇറിങ്ങി ഓടിയതായി അയല്‍വാസികള്‍ പറയുന്നു. ഭാര്യയുമായി പിണങ്ങിയ സുനില്‍ കുമാര്‍ ഒറ്റക്കായിരുന്നു താമസം.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുണ്ടറ പോലീസും സ്ഥലത്ത് എത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് സുനില്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പ്രതികളെ കുറിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. ഫോറന്‍സിക്ക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments