സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു കൺവീനറും ജില്ല എക്സിക്യുട്ടീവ് അംഗങ്ങളായ ജി. ബാബു അജയപ്രസാദ് എന്നിവർ അംഗങ്ങളുമായ കമ്മീഷനാണ് അന്വേഷിക്കുന്നത്. സ്ഥാനാർത്ഥിയായിരുന്ന സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ അടക്കം അന്വേഷണ പരിധിയിൽ വരുന്നതിനാൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങൾ ഉൾപ്പെട്ട കമ്മിഷനെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നേതൃത്വം നിരാകരിച്ചു.
എ. മുസ്തഫയുടെ കാര്യത്തിൽ വിചിത്രമായ നടപടിയാണ് എടുത്തതെന്ന് വിമർശനവുമുണ്ടായി. തിരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയും അതോടൊപ്പം മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ചെയ്തത് സംഘടന ചട്ടങ്ങൾക്ക് നിരക്കാത്തതാണെന്നായിരുന്നു വിമർശനം. എ. മുസ്തഫ സംഭവിച്ച വീഴ്ച ഏറ്റുപറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരമാണ് മണ്ഡലം കമ്മിറ്റി ഘടകമായി നൽകിയതെന്നും ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുല്ലക്കര രത്നാകരൻ വിശദീകരിച്ചു. ഇത് കുറ്രവാളി തന്നെ ശിക്ഷ നിശ്ചയിക്കുന്നതിന് തുല്യമാണെന്നായിരുന്നു ആക്ഷേപം.
കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ ജില്ല സെന്റർ, എക്സിക്യുട്ടീവ് യോഗങ്ങൾ ചേർന്ന ശേഷമാണ് ജില്ല കൗൺസിൽ കൂടിയത്. എക്സിക്യുട്ടീവിൽ അച്ചടക്ക നടപടി എ. മുസ്തഫ അംഗീകരിച്ചു. കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, മുല്ലക്കര രത്നാകരൻ എന്നിവർക്കെതിരെ നടപടി എടുക്കണമെന്ന് മുസ്തഫ ആവശ്യപ്പെട്ടു. താൻ സ്ഥാനാർത്ഥി ആകാതിരിക്കാൻ വേണ്ടി ഇവർ ഗൂഢാലോചന നടത്തിയെന്നായിരുന്നു മുസ്തഫയുടെ ആരോപണം.
0 Comments