banner

മദ്യ ലഹരിയിൽ യുവാവ് രണ്ട് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, വിറങ്ങലിച്ച് നാടും നാട്ടുകാരും


തിരുവനന്തപുരം : മാറനെല്ലൂരില്‍ യുവാവ് രണ്ട് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സന്തോഷ്, സജേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

അരുണ്‍ രാജ് എന്നയാളാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ അരുണ്‍ രാജ് പൊലീസില്‍ കീഴടങ്ങി.

മദ്യ ലഹരിയില്‍ അരുണ്‍രാജ് ഇരുവരേയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുമ്പ് കമ്പിയാണ് ആക്രമണത്തിന് ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
സന്തോഷിന്റെ വീട്ടിന് സമീപത്ത് വെച്ചാണ് മദ്യപിച്ചത്.

കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസിൽ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുൺ രാജ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

إرسال تعليق

0 تعليقات