Latest Posts

തൃശൂരില്‍ വൃദ്ധമാതാവിനെ, മകന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

തൃശൂര്‍ : മാളയില്‍ വയോധികയായ മാതാവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി മകന്‍. കൊമ്പൊടിഞ്ഞാമാക്കല്‍ കണക്കന്‍കുഴി പരേതനായ സുബ്രന്റെ ഭാര്യ അമ്മിണി(70)യാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയംനോക്കി രണ്ടാമത്തെ മകന്‍ രമേശന്‍ (40)ആണ് അമ്മിണിയെ കിണറ്റിലെറിഞ്ഞത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടിയില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


0 Comments

Headline