ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ് വാക്‌സിനായ സൈക്കോവ്-ഡിയുടെ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി ലഭിച്ചു. മുതിർന്നവർക്കും 12 വയസിന് മുകളിലുള്ള കുട്ടികൾക്കും സൈക്കോവ്-ഡി വാക്‌സിനെടുക്കാം. വാക്സിന് 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. 28,000 ത്തിലധികം പേരിൽ വാകിസിൻ പരീക്ഷണം നടത്തിയതെന്നാണ് കമ്പനി അറിയിച്ചത്.
സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് ഡിഎൻഎ വാകിസിനാണ് സൈക്കോവ്-ഡി. സൂചി ഉപയോഗിക്കാതെ സൈക്കോവ്-ഡി വാക്‌സിനെടുക്കാമെന്നതാണ് പ്രത്യേകത. കുത്തിവെയ്‌പ്പെടുക്കാൻ മറ്റ് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നാണ് വാക്‌സിൻ നിർമാതാക്കൾ പറയുന്നത്.
രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ കൊറോണ പ്രതിരോധ വാക്‌സിനാണ് സൈക്കോവ്-ഡി. രാജ്യത്തിന്റെ ഈ നേട്ടം സുപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. മികച്ച നേട്ടം കൈവരിച്ച ശാസ്ത്രജ്ഞൻമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
0 Comments