Latest Posts

രാജ്യം കൊറോണ വിമുക്തമാകുന്നു: പ്രാദേശിക ഘട്ടത്തിലേക്കെത്തുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : രാജ്യത്ത് കൊറോണ അതിന്റെ പ്രാദേശികഘട്ടത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന. ഒരു പ്രദേശം ഒരു വൈറസിനൊപ്പം ജീവിക്കാൻ പഠിക്കുന്നതാണ് പ്രാദേശിക ഘട്ടമായി കണക്കാക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോക്ടർ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. രാജ്യം വേഗത്തിൽ കൊറോണ മുക്തമാകുന്നുവെന്ന സൂചനയാണിത്. രാജ്യത്തിന്റെ വിസ്തൃതിയും ജനസംഖ്യയും വിവിധഭാഗങ്ങളിലെ പ്രതിരോധശേഷിയും കണക്കിലെടുക്കുമ്പോൾ രാജ്യത്തെ രോഗ വ്യാപനത്തിന്റെയും പ്രതിരോധത്തിന്റെയും ഇപ്പോഴത്തെ പരിതസ്ഥിതി സ്വാഭ്വാവികമാണെന്നും അവർ കൂട്ടിചേർത്തു.

രാജ്യം പ്രാദേശികമായി നിർമ്മിച്ച കൊവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ സെപ്തംബറിനകം വാക്‌സിന് ലോകവ്യാപകമായി അംഗീകാരം ലഭിക്കും. മൂന്നാം തരംഗം രാജ്യത്തെ എങ്ങിനെ ബാധിക്കുമെന്ന കാര്യം അവ്യക്തമാണ്. കുട്ടികളിലെ കൊറോണ വ്യാപനത്തെക്കുറിച്ച് മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ല .കുട്ടികളെ കൊറോണയുടെ മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലന്നാണ് ഇതുവരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ജാഗ്രത കൈവിടരുത്. കൊറോണ മഹാമാരിയ്‌ക്കെതിരായ യുദ്ധം ശക്തമായി തുടരണമെന്നും സൗമ്യ സ്വാമിനാഥൻ ആവശ്യപ്പെട്ടു.

അടുത്തവർഷം അവസാനത്തോടെ രാജ്യത്ത് കൊറോണ പ്രതിരോധകുത്തിവെയ്പ്പ് അതിന്റെ പരിപൂർണ്ണതയിലെത്തും. ഇതോടെ രാജ്യം പൂർണമായും കൊറോണ മുക്തമാവുമെന്നും സൗമ്യ സ്വാമിനാഥൻ കൂട്ടിച്ചേർത്തു.

0 Comments

Headline