banner

ഉത്തരക്കടലാസ് കവർച്ചാകേസിൽ ഉത്തരം കിട്ടാതെ അന്വേഷണ സംഘം; നുണ പരിശോധനയ്ക്ക് സമ്മതപത്രം നൽകാതെ ജീവനക്കാർ

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ നുണപരിശോധനയ്ക്ക് സമ്മതം പത്രം നൽകാതെ ജീവനക്കാർ. കോടതിയെ സമീപിക്കുമെന്ന് അന്വേഷണസംഘം

പരീക്ഷ വിഭാഗത്തിലെ നാല് ജീവനക്കാരും നുണ പരിശോധനയ്ക്ക് ഇത് വരെ സമ്മത പത്രം നൽകിയിട്ടില്ല. ജീവനക്കാർ നൽകിയ മൊഴികളിലും വൈരുദ്ധ്യമുണ്ട്. ജീവനക്കാരുടെ ഈ നടപടിയിൽ കോടതിയെ സമീപിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി
ഉത്തരക്കടലാസുകള്‍ കാണാതായതിനുപിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് മോഷണത്തിലേക്ക് നയിച്ചതെന്നും ഉത്തരക്കടലാസ് മാറ്റിയത് അധ്യാപകരുടെ നിര്‍ദേശ പ്രകാരമെന്നാണ് സൂചനയെന്നും പോലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി സര്‍വകലാശാല ജീവനക്കാർ നുണപരിശോധനയ്ക്ക് വിധേയരാകണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിർദേശം ഉത്തരക്കടലാസ് കാണാതായ അന്വേഷണത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു .

സര്‍വകലാശാലയിലെ പല സിസിടിവികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാകാം ഉത്തര പേപ്പര്‍ കാണാതായതിന് പിന്നിലെന്ന് സംശയത്തിലാണ് പോലീസ് . കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് കാണാതായ പി.ജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരേ പേപ്പറുകള്‍ പരീക്ഷ വിഭാഗം ഓഫിസില്‍ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. സര്‍വകലാശാല അധികൃതര്‍ തന്നെയാണ് പേപ്പര്‍ കണ്ടെത്തിയ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.

Post a Comment

0 Comments