banner

യൂറോകപ്പ് ഹീറോയെ സ്വന്തമാക്കി ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസ്, തിരിച്ചുവരവ്

മുൻ പരിശീലകൻ മാസിമില്യാനോ അല്ലെ​ഗ്രിയുടെ തിരിച്ചുവരവോടെ ഇറ്റലിയിലും യൂറോപ്പിലും ആധിപത്യം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസ്. ഇതിന്റെ ഭാ​ഗമായി ഒരു സൂപ്പർ സൈനിങ് യുവന്റസ് പ്രഖ്യാപിച്ചു. ഇറ്റാലിയൻ താരം തന്നെയാണ് മാനുവൽ ലോക്കാട്ടെല്ലിയാണ് യുവന്റസിന്റെ ഭാ​ഗമാകുന്നത്.

ഇറ്റാലിയൻ ക്ലബ് സസ്സോളോയ്ക്കായി കളിച്ചിരുന്ന മിഡ്ഫീൽഡറായ ലോക്കാട്ടെല്ലി, യൂറോ കപ്പിലെ തകർപ്പൻ പ്രകടനത്തോടെ ലോകശ്രദ്ധ നേടുകയായിരുന്നു. ടൂർണമെന്റിൽ ഇറ്റലിയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കാണ് രണ്ട് ​ഗോൾ നേടിയ ഈ മിഡ്ഫീൽഡർ വഹിച്ചത്.

യൂറോയിലെ മിന്നുന്ന പ്രകടനത്തിന് ശേഷമാണ് യുവന്റസ് ലോക്കാട്ടെല്ലിയെ റാഞ്ചാനുള്ള ശ്രമം ഊർജിതമാക്കിയത്. മറ്റ് ചില ക്ലബുകളും ഈ താരത്തിന് പിന്നാലെ കൂടിയിരുന്നു. എന്നാലൊടുവിൽ ദീർഘകാലത്തേക്ക് താരത്തെ റാഞ്ചാൻ യുവന്റസിന് സാധിച്ചു.

ആദ്യം രണ്ട് വർഷത്തെ ലോണിലാണ് ലോക്കാട്ടെല്ലി യുവന്റസിൽ കളിക്കുക. പിന്നീട് താരത്തെ സ്ഥിരമായി യുവന്റസിന് സ്വന്തമാക്കാം. 38 ദശലക്ഷം യൂറോയാണ് താരത്തെ സ്വന്തമാക്കാനായി യുവന്റസ് മുടക്കേണ്ടത്. 23-കാരനായ ലോക്കാട്ടെല്ലി ഇറ്റാലിയൻ ക്ലബുകളായ അറ്റലാന്റയുടേയും എ.സി.മിലാന്റേയും അക്കദമികളിലാണ് കളിച്ചുതുടങ്ങിയത്. പിന്നീട് 2016-ൽ മലാനിലൂടെ പ്രൊഫഷനൽ ഫുട്ബോളിൽ അരങ്ങേറി. 2018-ലാണ് ലോക്കാട്ടെല്ലി മിലാൻ വിട്ട് സസ്സോളോയിലേക്ക് കൂടുമാറിയത്.

Post a Comment

0 Comments