banner

വണ്ടി കയറ്റി കൊല്ലുന്നതാ സാറേ ഇതിലും നല്ലത്, പിഴ എഴുതിയ ഉദ്യോഗസ്ഥന്റെ ജീപ്പിന് മുന്നിൽ കിടന്ന് ചായക്കടക്കാരന്റെ പ്രതിഷേധം.

വയനാട് : കൊവിഡ് പ്രോട്ടോകോളിൻ്റെ പേരിൽ സെക്ടറൽ മജിസ്ട്രേറ്റ് ചായക്കടക്കാരന് പിഴ ചുമത്താൻ ഒരുങ്ങവേ താൻ ആത്മഹത്യയുടെ വക്കിലാണെന്നും പിഴ നൽകുന്നതിലും നല്ലത് നെഞ്ചത്തുകൂടി വണ്ടി കയറ്റി കൊല്ലുന്നതാണെന്നും വ്യക്തമാക്കി   കടയുടമ. വയനാട്, വൈത്തിരിയിലാണ് സംഭവം. വീഡിയോയിൽ ചായക്കടക്കാരനായ ഷെമീറാണ് തൻ്റെ ദയനീയാവസ്ഥ പറഞ്ഞ് സെക്ടറൽ മജിസ്ട്രേറ്റിൻ്റെ വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചത്.

വണ്ടി കയറ്റി കൊല്ലുന്നതാ സാറേ ഇതിലും നല്ലത്, പിഴ എഴുതിയ ഉദ്യോഗസ്ഥന്റെ  ജീപ്പിന് മുന്നിൽ  കിടന്ന് ചായക്കടക്കാരന്റെ പ്രതിഷേധിക്കുകയും ഇത് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നമാണ് വീഡിയോയിലുള്ളത്.

കാൽ മണിക്കൂറോളം നീണ്ട് നിന്ന യുവാവിൻ്റെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് മുന്നിൽ നടപടികൾ പിൻവലിച്ച് സെക്ടറൽ മജിസ്ട്രേറ്റും സംഘവും തിരിച്ചുപോയി. എന്നാൽ നൽകിയത് വാണിംഗ് ലെറ്ററാണെന്നും ആവർത്തിച്ചാൽ മാത്രമേ പിഴയാവുകയുള്ളൂവെന്നും സർക്കാർ തല വൃത്തങ്ങൾ വ്യക്തമാക്കി.

Post a Comment

0 Comments