banner

മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിനുളള കാരണം വ്യക്തമാക്കി ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം : നടൻ മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാത്തതിന് കാരണം വെളിപ്പെടുത്തി രാജ്യസഭാ എംപിയും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിയുടെ രാഷ്ട്രീയ നിലപാടുകളാണ് ഇതിന് കാരണമെന്നും തന്റെ രാഷ്ട്രീയം തുറന്ന് പറയാന്‍ ഭയമില്ലാത്ത വ്യക്തിയാണ് മമ്മൂട്ടിയെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിക്കാതിരിക്കാനുള്ള കാരണം ഇതാണ് എന്ന് താന്‍ വിശ്വസിക്കുന്നതായും ജോണ്‍ ബ്രിട്ടാസ് ഔട്ട്‌ലുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

അതേസമയം, സൗഹൃദങ്ങള്‍ക്കിടയിലും മറ്റ് വ്യക്തി ബന്ധങ്ങള്‍ക്കിടയിലും രാഷ്ട്രീയം കൊണ്ടുവരാത്ത ആളാണ് മമ്മൂട്ടി എന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു. ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള ഇടത് നേതാക്കളുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്.


إرسال تعليق

0 تعليقات