banner

കെ.ജി.എഫ് 2ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; തീയേറ്ററുകളിലെത്തുക ഏപ്രിൽ 14ന്, റീലീസ് തീയതി മാറ്റാനിടയില്ലെന്ന് നടൻ യാഷ്

ബാംഗ്ലൂർ : ബ്രഹ്മാണ്ഡ ചിത്രമായ കെ.ജി.എഫ് 2ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 14നാണ് ചിത്രം തീയേറ്ററുകളിലെത്തുക.’ അവിചാരിതമായി എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ റിലീസ് ഡേറ്റ് മാറ്റിവയ്‌ക്കുകയുള്ളവെന്ന് ചിത്രത്തിലെ പ്രധാന നടനായ യാഷ് തന്റെ ട്വീറ്റിൽ പറഞ്ഞു. 2018 അവസാനത്തോടു കൂടി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി വൻ വിജയം കൈവരിച്ച ചിത്രമാണ് കെ.ജി.എഫ. കന്നഡ സിനിമ മേഖലയിലെ ആദ്യ 250 കോടി ബോക്‌സ് ഓഫിസ് കളക്ഷൻ നേടിയ ചിത്രമാണിത്. കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റിയിട്ടുണ്ട്.

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കെ.ജി.എഫ് ചാപ്റ്റർ-2വിന്റെ സാറ്റലൈറ്റ് അവകാശം സീ ടിവിക്കാണ്. ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സഞ്ജയ് ദത്ത്,രവിണാ തണ്ടൻ , ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതേ തീയ്യതിയിൽ തന്നെ റിലീസ് ചെയ്യുന്ന പ്രഭാസ് നായകനായി എത്തുന്ന പ്രശാന്ത് നീലിന്റെ മറ്റൊരു ചിത്രം സലാറാണ്. കെ.ജി.എഫ 2വിന് ഒപ്പം ബോക്‌സ് ഓഫീസിൽ മാറ്റുരയ്‌ക്കുന്നു.

Post a Comment

0 Comments