banner

സഹജീവി സ്നേഹികളായ അപരിചതരെ തേടി സാക്ഷാൽ ദുബായ് രാജാവ്; വിഷയം പൂച്ചയുടെ ജീവനാണ്, ഞെട്ടൽ മാറാതെ മലയാളി

അബുദാബി : ബാൽക്കണിയിൽ വീണ ഗർഭിണിയായ പൂച്ചയെ ഒരു സംഘമാളുകൾ ചേർന്ന് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ മൂന്നംഗസംഘത്തെ തേടിയെത്തിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മലയാളിയും ദുബായിൽ താമസക്കാരനുമായ റാഷിദ് ബിൻ മുഹമ്മദാണ് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. താൻ പകർത്തിയ വീഡിയോ പ്രധാനമന്ത്രി പങ്കുവച്ചതോടെ ഞെട്ടലിലാണ് റാഷിദും.

രണ്ടാം നിലയുടെ ബാൽക്കണിയിൽ വീണ് പെട്ടുപോയ പൂച്ചയെ രക്ഷിക്കാനുള്ള മൂന്ന് പേരുടെ ശ്രമമാണ് വീഡിയോയിലുള്ളത്. ഒടുവിൽ പൂച്ചയെ സുരക്ഷിതമായി താഴെയെത്തിക്കുന്നതും തലോടി വിടുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. വെറും 18 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങൾ അരങ്ങേറിയത് യുഎഇയിലെ തന്നെ ഒരു സ്ട്രീറ്റിലാണ്. ഇതാണ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ പങ്കുവച്ചത്

നമ്മുടെ സ്വന്തം നാട്ടിൽ നടന്ന ഈ പ്രവൃത്തി കാണുമ്പോൾ ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു. ഈ അപരിചതർക്ക് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി അവരെ കണ്ടെത്താൻ സഹായിക്കുക.’ ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. ഇതോടെ ആയിരക്കണക്കിനാളുകളാണ് അജ്ഞാതരായ മൂന്നംഗ സംഘത്തെ സമൂഹമാധ്യമങ്ങൾ വഴി തേടി തുടങ്ങിയത്. വീഡിയോ പകർത്തിയ റാഷിദിനും കുടുംബത്തിനുമൊപ്പമാണ് നിലവിൽ പൂച്ചയുള്ളത്.

إرسال تعليق

0 تعليقات