കൊറോണ കാരണം കഴിഞ്ഞ വർഷം ടൂർണ്ണമെന്റ് മുടങ്ങിയിരുന്നു. ടൂർണ്ണമെന്റിന്റെ 130ാമത് പതിപ്പാണ് ഇത്തവണ നടക്കുക. ലോകത്തെ ഏറ്റവും പഴക്കമുളള മൂന്നാമതും ഏഷ്യയിലെ ആദ്യത്തെ ഫുട്‌ബോൾ ടൂർണ്ണമെന്റുമാണ് ഡ്യൂറന്റ് കപ്പ്.
കൊൽക്കത്തയിൽ സെപ്തംബർ 5 മുതൽ ഒക്ടോബർ 3 വരെയാണ് ടൂർണ്ണമെന്റ് അരങ്ങേറുക. കേരളത്തിലെ ഗോകുലം എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്മാർ. 2019ൽ കൊൽക്കത്തയിൽ നടന്ന ടൂർണ്ണമെന്റിൽ കലാശ പോരാട്ടത്തിൽ മോഹൻ ബഗാനെ തോൽപിച്ചാണ് 2-1ന് തോൽപിച്ചാണ് ഗോകുലം കപ്പ് ഉയർത്തിയത്.
നിലവിലെ ചാമ്പ്യന്മാർക്ക് പുറമെ ഐഎസ്എല്ലിലെ ക്ലബ്ബുകളായ എഫ്‌സി ഗോവ, ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ്, ഹൈദരാബാദ് എഫ്‌സി എന്നീ ടീമുകൾ പങ്കെടുക്കും. ഇവർക്ക് പുറമെ മുഹമദൻസ്, ഡൽഹി സുദേവ എഫ്‌സി, സിആർപിഎഫ്, ആസം റൈഫിൾസ്, ഇന്ത്യൻ എയർഫോഴ്‌സ്, നേവി എന്നീ ടീമുകളും അണിനിരക്കും.
വിവേകാനന്ദ യുവ ഭാരതി ക്രിരങ്കൻ, മോഹൻ ബഗാൻ ക്ലബ് ഗ്രൗണ്ട്, കല്യാണി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ട് എന്നീ സ്റ്റേഡിയങ്ങൾ വേദിയാകും. ജേതാകൾക്ക് മൂന്ന് ട്രോഫികൾ സമ്മാനിക്കുന്ന ഏക ടൂർണ്ണമെന്റ് ആണ് ഡ്യൂറന്റ് കപ്പ്. വിജയികൾക്ക് ഡ്യൂറന്റ് കപ്പ്, ഷിംല ട്രോഫി എന്നീ റോളിങും, പ്രസിഡന്റ്‌സ് കപ്പ് എന്ന സ്ഥിരം ട്രോഫിയും ലഭിക്കും.
0 Comments