Latest Posts

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ്റെ കഴുത്തറുക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ.


സുബിൽ കുമാർ

ഓയൂർ : ബ്ലേഡ് ഉപയോഗിച്ച് മകനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പിതാവ് അറസ്റ്റിൽ ഇളമാട് ചക്കുവരയ്ക്കൽ പള്ളിക്ക് സമീപം ബിജു  ഭവനിൽ  ബിജു ആണ് പിടിയിലായതു   ബിജു-ലെന ദമ്പതികളുടെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥിയായ ജിബിൻ കഴിഞ്ഞ ദിവസം രാവിലെ മുറിയിൽ കസേരയിൽ ഇരിക്കുന്ന സമയത്ത് പിന്നിലൂടെ എത്തി തോളിൽ പിടിച്ചു സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിനു വരികയായിരുന്നു ഒഴിഞ്ഞു മാറിയതിനാൽ പിന്നീട് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു പരുക്ക് പറ്റിയ കുട്ടിയെ അയൽവാസികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 പൂയപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽപോയ ബിജുവിനെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

0 Comments

Headline