banner

പരാതിക്കാരിയോട് അശ്ലീലം പറഞ്ഞതിന് കൊല്ലത്ത് പോലീസുകാർക്ക് സസ്‌പെൻഷൻ

കൊട്ടാരക്കര : പരാതിക്കാരിയായ യുവതിയോടെ അശ്ലീല ചുവയോടെ സംസാരിച്ച പോലീസുകാർക്കെതിരെ നടപടി. പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സീനിയൽ സിവിൽ പോലീസ് ഓഫീസർമാരായ ബിജു ജോൺ, രതീഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
 
പരാതി നൽകിയ യുവതിയോട് ഫോണിലൂടെയാണ് ഇരുവരും അശ്ലീല ചുവയോടെ സംസാരിച്ചത്. പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇരുവരും ഇത് തുടർന്നു. ഇതോടെ യുവതി തെളിവ് സഹിതം ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു.

കൊട്ടാരക്കര ഡിവൈഎസ്പി ആർ സുരേഷാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. ഇരുവർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തു.

إرسال تعليق

0 تعليقات