banner

കൊല്ലത്ത്, ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ സന്നദ്ധ പ്രവർത്തകനായ ഡ്രൈവർ മരിച്ചു,

കുണ്ടറ : ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റനിലയില്‍ കണ്ടെത്തിയ ഡ്രൈവര്‍ മരിച്ചു. കൊറ്റങ്കര വായനശാല ശ്രീകൃഷ്ണവിലാസത്തില്‍ ഹരിപ്രസാദ് (54) ആണ് മരിച്ചത്. കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലെ ഡ്രൈവറായിരുന്നു. ചതയദിനത്തില്‍ ഉച്ചയ്ക്കുശേഷം മുഖത്തലയില്‍നിന്ന് കല്ലുവെട്ടാംകുഴിയിലേക്കു വരുമ്പോഴായിരുന്നു അപകടം. മറിഞ്ഞ ഓട്ടോയ്ക്കുസമീപം പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന ഹരിപ്രസാദിനെ നാട്ടുകാര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആശ്രാമം ഇ.എസ്.ഐ. ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി. ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മൂന്നിന് മരിച്ചു. നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന ഹരിപ്രസാദ് തന്റെ ഓട്ടോറിക്ഷയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര നല്‍കിയിരുന്നു. ഇതിന് അദ്ദേഹത്തിന് മാതൃകാ ഡ്രൈവര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ഭാര്യ: സിന്ധു., മകള്‍: അഞ്ജു., മരുമകന്‍: രഞ്ജിത്ത്. ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക്.

Post a Comment

0 Comments