ഉത്രാടത്തിന് രാവിലെ രക്ഷാകർത്താക്കൾ വീട്ടിലില്ലെന്ന് മനസ്സിലാക്കിയതിനുശേഷം പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. കുട്ടിയുടെ അനുജത്തിയെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം വീട്ടിനുള്ളിൽ കയറി പെൺകുട്ടിയെ കടന്നുപിടിച്ചതായാണ് പരാതി. പെൺകുട്ടിയുടെ നിലവിളി കേട്ട് അനുജത്തിയും സമീപവാസികളും ഓടിയെത്തിയപ്പോൾ ഇയാൾ രക്ഷപ്പെട്ടു. രക്ഷാകർത്താക്കൾ ഇരവിപുരം പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലത്ത്, ഉത്രാടനാളിൽ പതിമൂന്നുകാരിയെ വീട്ടിൽ കയറി കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം : പതിമൂന്നുകാരിയെ വീട്ടിൽ കയറി കടന്നുപിടിച്ച യുവാവിനെ പോക്സോ കേസിൽ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി സജീവ് (45) ആണ് പിടിയിലായത്.
0 تعليقات