കൊട്ടാരക്കര : വഴി തർക്കത്തിൻ്റെ പേരിൽ കൊട്ടാരക്കര, കോട്ടത്തല വെണ്ടാറില്‍ കൂട്ടത്തല്ല്. സ്ത്രീകളടക്കം ഏറ്റുമുട്ടി. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മറുഭാഗത്ത് നിന്നെത്തിയ സംഘത്തിന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായും നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇടപ്പെടെണ്ടി വന്നതായും ആക്ഷേപമുണ്ട്.
ഇന്നലെ രാവിലെയാണ് സംഭവം കൊട്ടാരക്കര കോട്ടത്തലയിൽ അരങ്ങേറിയത്, വഴി തർക്കത്തെ തുടർന്ന് വീട്ടിൽ കയറി അക്രമിച്ചതായും പരാതിയുണ്ട്. ആരോപണ വിധേയരിൽ ഒരാളായ കക്ഷിയുടെ ബന്ധുവിൻ്റെ സ്വാധീനം ഉപയോഗിച്ച് ഒരു വിഭാഗത്തിന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായും നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇടപ്പെടെണ്ടി വന്നിട്ടും ഡ്യൂട്ടി ഡോക്ടർ നിഷേധിച്ചതായും രോഗിയും ബന്ധുക്കളും ഡ്യൂട്ടി ഡോക്ടറുടെ റൂമിൽ പ്രതിഷേധിച്ചതിന് ശേഷമാണ് വൈദ്യസഹായം ലഭിച്ചതെന്നും ആക്ഷേപമുണ്ട്.
സംഭവത്തിൽ കണ്ടാലറിയാവുന്ന പതിനഞ്ച് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
0 Comments