കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട മാരത്തണ്‍ ചര്‍ച്ചകളാണ് നേതൃതലത്തില്‍ പുരോഗമിക്കുന്നത്. ഈ മാസം തന്നെ ഡിസിസി, കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഗ്രൂപ്പുകളുടെ അഭിപ്രായം കൂടി കെ സുധാകരനും പ്രതിപക്ഷ നേതാവും കണക്കിലെടുക്കും.
ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ പ്രതികരിക്കാതിരുന്ന എ, ഐ ഗ്രൂപ്പുകള്‍ സ്വന്തം നിലയ്ക്ക് പട്ടിക കൈമാറിയിരിക്കുകയാണ്. നിലവില്‍ അഞ്ചുജില്ലകളില്‍ പ്രാതിനിധ്യമുള്ള എ ഗ്രൂപ്പ്, കൂടുതല്‍ ജില്ലകളില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനാല് ജില്ലകളിലേക്കും ഡിസിസി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി കൈമാറിയിട്ടുണ്ട്.
നിലവില്‍ ഒന്‍പത് ജില്ലകളിലാണ് ഐ ഗ്രൂപ്പിന് പ്രാതിനിധ്യമുള്ളത്. ഈ ജില്ലകളിലേക്കുള്ള അവകാശവാദം രമേശ് ചെന്നിത്തലയും ഉന്നയിക്കുന്നു. ഐ ഗ്രൂപ്പിന്റെ തന്നെ ഭാഗമായുള്ള പ്രതിപക്ഷ നേതാവ് എറണാകുളം ജില്ലയ്ക്കായും കെ സുധാകരന്‍ കണ്ണൂര്‍ ജില്ലയ്ക്കായും രംഗത്തുണ്ട്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട് ജില്ലയ്ക്കുവേണ്ടി കെ സി വേണുഗോപാലും രംഗത്തുണ്ട്.
0 Comments