banner

എകെജി സെന്‍ററിലെ ദേശീയ പതാക ഉയര്‍ത്തലിൽ ഫ്ലാഗ് കോഡിന്റെ ലംഘനം ഉണ്ടായെന്ന് കെഎസ് ശബരീനാഥന്

തിരുവനന്തപുരം : എകെജി സെന്‍ററില്‍ സി പി ഐ എം ദേശീയ പതാക ഉയര്‍ത്തിയത്, ദേശീയ പതാക സംബന്ധിച്ച ഫ്ലാഗ് കോഡിന്‍റെ ലംഘനമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെഎസ് ശബരീനാഥന്‍.

എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. നാഷണല്‍ ഫ്ലാഗ് കോ‍ഡ് 2.2 (viii) ഇവിടെ ലംഘിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ് ശബരീനാഥന്‍. ആരോപിക്കുന്നു.

ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു.

75ാം സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരത്ത എകെജി സെന്ററിൽ പാ‍ർട്ടി സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയ‍ർത്തിയത്.

അതേസമയം സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺ​ഗ്രസ് രംഗത്തെത്തിയിരുന്നു. പതാക ഉയ‍ർത്തലിന് ശേഷം വിജയരാഘവൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മറുപടി നൽകുകയും ചെയ്തു. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്നും പതാക ഉയർത്തി അവസാനിപ്പിക്കലല്ല ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments