banner

ജനവാസ കേന്ദ്രത്തിൽ പുള്ളിപ്പുലി; പരിഭ്രാന്തരായി പ്രദേശവാസികൾ, സംഭവം ഗ്രേറ്റർ നോയിഡയിൽ

നോയിഡ: ഗ്രേറ്റർ നോയിഡയിലെ ജനവാസകേന്ദ്രത്തിൽ പുലിയെ കണ്ടെത്തി. നോയിഡ എക്സ്റ്റൻഷൻ എന്നറിയപ്പെടുന്ന ഗ്രേറ്റർ നോയിഡയിലെ സാദുള്ളാപൂരിന് സമീപമാണ് പുലിയെ കണ്ടത്. പരിഭ്രാന്തരായ പ്രദേശവാസികളും, വനംവകുപ്പ് ലോക്കൽ പോലീസും ചേർന്ന് ഇവയുടെ വാസസ്ഥലം തിരയുകയാണ്.

പ്രദേശത്ത് പുലിയുള്ളതായുള്ള അടയാളങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ പറഞ്ഞു.

200 ഏക്കർ പ്രകൃതിദത്ത ആവാസവ്യവസ്ഥയാൽ ചുറ്റപ്പെട്ടിരിക്കുന്ന ഗ്രേറ്റർ നോയിഡയിലെ ജനവാസ കേന്ദ്രങ്ങളിൽ മുൻകാലങ്ങളിലും പുള്ളിപ്പുലികളെ കണ്ടെത്തിയിരുന്നു. ഫെബ്രുവരി, മേയ് മാസങ്ങളിൽ ഗൗതം ബുദ്ധ സർവകലാശാല കാമ്പസിൽ രണ്ട് തവണ പുളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്.

إرسال تعليق

0 تعليقات