കഴിഞ്ഞ ദിവസം കടയുടെ മുന്നില്‍ ആറ് പേര്‍ നിന്നതിന് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴയിട്ട പൊലീസ് നടപടി വാര്‍ത്തയായിരുന്നു. തിരൂര്‍ പത്തനാപുരത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പിഴയിടാന്‍ നോക്കിയ പൊലീസുകാര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.നാട്ടുകാര്‍ പൊലീസിനെ വളയുകയും, ഒടുവില്‍ ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് തടി തപ്പുകയുമാണ്. പൊലീസിന്റെ സ്ഥിരം പരിപാടിയാണിതെന്നും, പൈസയുണ്ടാക്കാന്‍ വേണ്ടി മാത്രം നടക്കുകയാണോ, ഒരു മര്യാദ വേണ്ടേ എന്നൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട്.
0 Comments