banner

ഓണത്തിന് ''കുരുതി", ഇബ്രാഹീമിനെ തേടി മലയാളികൾ

ഇൻഷാദ് സജീവ്

പൃത്ഥിരാജ് സിനിമകൾക്കും അതിൻ്റെ പശ്ചാത്തലങ്ങൾക്കും എക്കാലവും വ്യത്യസ്തയുണ്ട് കുരുതി ആഗസ്റ്റ് 11 ന് ആമസോൺ പ്രൈമിലെത്തുമ്പോഴും ജനങ്ങൾ ഇത് തന്നെയായിരിക്കും അഭിപ്രായപ്പെടുക.

ഇന്ന് ''കരുതി" യുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ വളരെ സ്വീകാര്യതയാണ് അതിന് ലഭിച്ചത്. ട്രെയിലറിലെ ഇരുണ്ട പശ്ചാത്തലം കഥയുടെ തീക്ഷണതയെ അർത്ഥമാക്കുന്നതായി പോലും ചിലർ കമൻ്റുകളിൽ അഭിപ്രായപ്പെട്ടു. ഇത് ശരിവെയ്ക്കുന്ന രീതിയിൽ തന്നെയാണ് പൃഥ്വിരാജിൻ്റെ പ്രതികരണവും 

"താൻ ചെയ്തതിൽ വെച്ച് ഏറ്റവും തീക്ഷണവും വേഗതയാർന്നതുമായ ചിത്രമാണ് കുരുതിയെന്നും, പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന ആകർഷണീയമായ കഥയും തുടർച്ചയായുള്ള ത്രില്ലർ രംഗങ്ങളുമാണ് ഈ ചിത്രത്തിൻ്റെ സവിശേഷത "യെന്നും പൃഥ്വി പറയുന്നു. ആമസോണുമായുള്ള സഹകരണം തനിക്കെറെ ഗുണം ചെയ്തിട്ടുണ്ട്, ഇതിലൂടെ ലോകമെമ്പാടുമുള്ള പ്രേഷകർക്കായി '' കരുതി " അവതരിപ്പിക്കാൻ സാധിച്ചെന്നും അതിൽ ആവേശഭരിതനാണ് താനെന്നും അദ്ദേഹം അടിവരയിടുന്നു.

മലയോര പ്രദേശമായ ഈരാറ്റുപേട്ടയിൽ ഒറ്റപ്പെട്ട് കഴിയുന്ന ഇബ്രാഹീമിൻ്റെ ജീവിതത്തിലേക്കാണ് ഈ മുഴുനീള ത്രില്ലർ സിനിമ ഇറങ്ങി ചെല്ലുന്നത്. തൻ്റെ ഭൂതകാലത്തിലെ കൈപ്പേറിയ ഓർമ്മകൾ മറക്കാൻ പാടുപെടുന്ന ഇബ്രാഹിമിൻ്റെ വീട്ടിലേക്ക് അഭയം തേടി പരിക്കേറ്റ പൊലീസുകാരനും ഒപ്പം ഒരു തടവുകാരനും എത്തുന്നു, ഇതോടെ ഇബ്രാഹീമിൻ്റെ ജീവിതം ഏറെ സങ്കീർണ്ണതയിലേക്ക് കടക്കുന്നു. അതിഥികളെ തേടി പ്രതികാരബുദ്ധിയോടെ ഒരു ശക്തനായ ശത്രുകൂടി കടന്നു വരുമ്പോൾ തൻ്റെ വിശ്വാസ പ്രമാണങ്ങളെക്കുറിച്ചുള്ള നിർണ്ണായകമായ ചോദ്യങ്ങൾ അയാൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു, മുഴുനീള ത്രില്ലർ എന്ന് തന്നെ അടിവരയിടാൻ ട്രെയിലർ സഹായിക്കുന്നതായി പ്രേഷകരും പറയുമ്പോൾ കൂടുതൽ ആവേശഭരിതമാകുകയാണ് സിനിമാലോകം.

പൃഥ്വിരാജ് പ്രൊഡക്ഷൻസ് വഴി സുപ്രിയ മേനോൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
പൃഥ്വിരാജിനൊപ്പം വലിയൊരു താര നിര തന്നെയുണ്ട്, അനീഷ് പള്ളിയാലിൻ്റെ തിരക്കഥയിൽ മനു വാര്യരാണ് സംവിധാനം. മുരളി ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സൃന്ദ എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Post a Comment

0 Comments