അഞ്ചൽ : ഭിന്നശേഷിക്കാരിയായ ബാലികയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.ചടയമംഗലം പാറയടിയിൽ പ്രകാശ് (37) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാലോടെ ആരുമില്ലാത്ത തക്കം നോക്കി വീട്ടിൽ കടന്ന് കയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. പെൺകുട്ടി ഉറക്കെ കരഞ്ഞ് ബഹളം വച്ചതോടെ പ്രകാശ് ഇറങ്ങി ഓടി. രക്ഷാകർത്താക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
0 Comments