മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഭീകര സംഘടനയായ ഐഎസിൽ ചേർന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. ഇത്തരം ഭീകരതയ്‌ക്കെതിരെ പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ മുഴുവൻ പിന്തുണയും സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകര സംഘടനകളുമായുള്ള ആളുകളുടെ ബന്ധം ഇന്റലിജൻസ് നിരീക്ഷിച്ചുവരികയാണ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കും. ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്), ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്റ്(ഐഎസ്‌ഐഎൽ), ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ(ഐഎസ്‌ഐഎസ്) എന്നീ സംഘടനകൾ രാജ്യത്ത് നിരോധിത സംഘടനകളായി നേരത്തെ പ്രഖ്യാപിച്ചിരുന്നെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്ന് നിരവധി പേരെ എൻഐഎ പിടികൂടിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ജിഹാദി ആദർശങ്ങൾ പങ്കുവെയ്‌ക്കുന്നതിലൂടെ രാജ്യത്തെ മുസ്ലീം യുവാക്കളെയാണ് ഇത്തരം സംഘടനകൾ ലക്ഷ്യം വെയ്‌ക്കുന്നത് എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. കേസിൽ എൻഐഎ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
0 Comments