അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
ജയ്പൂർ : പരിശീലനപ്പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നു. മിഗ് – 21 ബൈസൻ ആണ് തകർന്നത്. അപകടത്തിൽ ആളപായമില്ല.
ബർമെർ ജില്ലയിലെ മട്ടസർ ഗ്രാമത്തിൽ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. സാങ്കേതിക പിഴവാണ് അപകടത്തിന് കാരണമെന്ന് വ്യോമസേന അറിയിച്ചു. പറന്നുയർന്ന് അൽപ്പനേരത്തിനകം തന്നെ വിമാനത്തിന് തകരാർ അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവ സമയത്ത് ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രദേശവാസികൾ ചേർന്നാണ് താഴെ വീണ വിമാനത്തിലെ തീ അണച്ചത്. പൈലറ്റിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതും ഇവരാണ്. വിവരം അറിഞ്ഞയുടൻ പോലീസും, ഉത്തർലായ് വ്യോമതാവളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു.
0 Comments