Latest Posts

താലിബാനെതിരെ പോസ്റ്റിട്ടതിന് ഭീഷണിക്കത്ത്, പൊലീസിൽ പരാതി നൽകി എം.കെ.മുനീർ

കോഴിക്കോട് : താലിബാനെതിരെ ഫെയ്സ്ബുക് പോസ്റ്റിട്ടതിന് എം.കെ.മുനീർ എംഎൽഎയ്ക്ക് ഭീഷണിക്കത്ത്. കത്തിന്റെ പകർപ്പു സഹിതം സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി. കത്ത് കിട്ടി 24 മണിക്കൂറിനുള്ളിൽ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ കുടുംബംകൂടി തീർപ്പു കൽപിക്കേണ്ടി വരുമെന്നാണ് ഭീഷണി.

മുനീറിന്റെ മുസ്‌ലിം വിരോധവും ആർഎസ്എസ് സ്നേഹവും കാണുന്നുണ്ടെന്നും ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാക്കരുതെന്നും കത്തിൽ പറയുന്നു. താലിബാൻ ഒരു വിസ്മയം എന്നെഴുതിയാണ് കത്ത് അവസാനിപ്പിക്കുന്നത്. തിരുവനന്തപുരത്തുനിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 17നാണ് മുനീർ താലിബാനെതിരെ പോസ്റ്റിട്ടത്.

0 Comments

Headline